• ചാലക്കുടി നിയോജകമണ്ഡലതല ചിറക് പദ്ധതി സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്യുന്നു
കൊരട്ടി : ലോകത്ത് എവിടെപ്പോയാലും അവിടെ മാന്യമായി ജീവിക്കാനാവുന്നതരത്തിൽ വിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്നും അതിന് ചിറക് പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്നും സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ചാലക്കുടി നിയോജകമണ്ഡലത്തിലെ വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ. നടപ്പാക്കുന്ന ചിറക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വിദ്യാഭ്യാസം, യുവജനക്ഷേമം, കലാ-കായിക -സാംസ്‌കാരിക മേഖലകൾ, തൊഴിൽ, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് പ്രത്യേക പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുള്ളത്. രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റിലെ പൂർവവിദ്യാർഥികളാണ് പദ്ധതി ഏകോപിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച എം.എൽ.എ. പറഞ്ഞു. മണ്ഡലത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കോമൺ യൂണിവേഴ്സിറ്റി പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനവും ഇതുവഴി നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.ആർ. സുമേഷ്, പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പൻ, പ്രധാനാധ്യാപിക സിനു കുരിയൻ, വി.എ. സുഹൈൽ, അഖില തുടങ്ങിയവർ പ്രസംഗിച്ചു. സഫയർ ഫ്യൂച്ചർ അക്കാദമി സി.ഇ.ഒ. ടി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..