ചെറുതുരുത്തി : പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാന സർഗോത്സവം വ്യാഴാഴ്‌ച ചെറുതുരുത്തിയിൽ ആരംഭിക്കും. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് മേള.
വിദ്യാരംഗം കലാസാഹിത്യവേദി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സർഗോത്സവം നടക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പരിപാടി ഉദ്ഘാടനം ചെയ്യും. നാലുദിവസങ്ങളിലായി വിവിധ ശില്പശാലകൾ, സാംസ്‌കാരികപഠനയാത്ര തുടങ്ങിയവയ്ക്ക് കേരളത്തിലെ പ്രമുഖരായ വിവിധ മേഖലകളിലെ കലാകാരന്മാർ നേതൃത്വം നൽകുമെന്ന് വടക്കാഞ്ചേരി എ.ഇ.ഒ. എ. മൊയ്തീൻ, വിദ്യാരംഗം ജില്ലാ കോ-ഒാർഡിനേറ്റർ എം.എൻ. ബർജിലാൽ, കെ. പ്രമോദ്, എം.ആർ. ജയകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..