ആലപ്പാട് : മണപ്പുറം ഫൗണ്ടേഷൻ ആലപ്പാട് ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് ടെലിവിഷൻ, വാഷിങ്ങ് മെഷീൻ, ക്രാഷ് കാർട്ട് ട്രോളി എന്നിവ നൽകി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി. ദാസ് ഉപകരണങ്ങൾ കൈമാറി. സി.സി. മുകുന്ദൻ എം.എൽ.എ. ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷനായി.
ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, ജനപ്രതിനിധികളായ രജനി തിലകൻ, ദീപാ വസന്തൻ, വിനീതാ ബെന്നി, പി.എസ്. നജീബ്, ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..