തിരുവില്വാമല : കർഷകർക്ക് ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് കർഷക സംഘം തിരുവില്വാമല ഈസ്റ്റ് - വെസ്റ്റ് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക സംഘം ചേലക്കര ഏരിയ സെക്രട്ടറി കെ.പി. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി ബി. ഹൈമാവതി അധ്യക്ഷയായി. വെസ്റ്റ് മേഖല സെക്രട്ടറി എ.ബി. ദിവാകരൻ, പി.കെ.എസ്. ഏരിയ കമ്മിറ്റിയംഗം സി. ഗോപദാസ്, സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ആർ. മനോജ്കുമാർ, എൻ. കുമാരൻ,
പഞ്ചായത്തംഗങ്ങളായ വിനി ഉണ്ണികൃഷ്ണൻ, ടി. സുമതി, പ്രശാന്തി രാമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..