വാടാനപ്പള്ളി : ദേശീയപാത കടന്നുപോകുന്ന വാടാനപ്പള്ളി പഞ്ചായത്തിലെ പ്രദേശങ്ങൾ മുരളി പെരുനെല്ലി എം.എൽ.എ. സന്ദർശിച്ചു. ദേശീയപാത വരുമ്പോൾ ഉണ്ടാകാവുന്ന വെള്ളക്കെട്ട്, അടിപ്പാത തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശങ്കകൾ നാട്ടുകാർ എം.എൽ.എ.യുമായി പങ്കുവെച്ചു. ദേശീയപാത അധികൃതരുമായി ചർച്ചചെയ്ത് ആശങ്ക അകറ്റുമെന്ന് എം.എൽ.എ. പറഞ്ഞു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, സി.പി.എം. ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ, ഗ്രാമപ്പഞ്ചായത്ത് അംഗം ദിൽ ദിനേശൻ, ഗിരീഷ് മാത്തുക്കാട്ടിൽ, ഓമനാ മധുസൂദനൻ എന്നിവർ എം.എൽ.എ.യോടൊപ്പമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..