• ചാലക്കുടിയിൽ അടിപ്പാതയുടെ അപ്രോച്ച് റോഡിനുള്ള മണ്ണ് ലോറിയിൽനിന്ന് ഇറക്കുന്നു
ചാലക്കുടി : ദേശീയപാതയിൽ അടിപ്പാതനിർമാണം വീണ്ടും തുടങ്ങി. അപ്രോച്ച് റോഡിന്റെ ഫില്ലിങ്ങിനുള്ള മണ്ണ് ലോറികളിൽ എത്തിത്തുടങ്ങി. നിർമാണം വ്യാഴാഴ്‌ച ഉച്ചയോടെ പുനരാരംഭിച്ചു. വടക്കും തെക്കുംമണ്ണടിക്കുന്നുണ്ട്. എത്തിയ മണ്ണ് നിരത്തുന്ന ജോലികളും നടത്തുന്നുണ്ട്. അരികുഭിത്തി കെട്ടുന്നതിനുള്ള പ്രീകാസ്റ്റഡ് കോൺക്രീറ്റ് ബ്ലോക്കിന്റെ നിർമാണവും നടക്കുന്നുണ്ട്.
പ്രധാനഘടനയുടെ ജോലികൾ പൂർത്തിയായിട്ട് ഒരുമാസത്തിലധികമായി. അവിടേക്ക് വാഹനങ്ങൾ എത്തിച്ചേരുന്ന അപ്രോച്ച് റോഡിന്റെ ജോലികളാണ് പൂർത്തിയാകാനുണ്ടായിരുന്നത്. ഇതിന്റെ ജോലികൾക്കായി മണ്ണ് കൊണ്ടുവരുന്നതിൽ എതിർപ്പുണ്ടായതിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു.
അടിപ്പാതനിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ വലിയ ഗതാഗതതടസ്സങ്ങളാണ് ഇവിടെയുണ്ടാകുന്നത്. 2018-ൽ നിർമാണം ആരംഭിച്ചതുമുതൽ നിരന്തരമായി ഗതാഗതതടസ്സങ്ങളും അപകടങ്ങളുമുണ്ടാകുന്നു. പത്തിലധികം മരണങ്ങളും സംഭവിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..