• പൈങ്കുളം ഉന്നത്തൂർ മഹാവിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങൾ ഘോഷയാത്രയായി എത്തിക്കുന്നു
ചെറുതുരുത്തി : നൂറ്റാണ്ടുകൾ പഴക്കമുള്ളതും പൂർണമായി തകർന്നുകിടന്നിരുന്നതുമായ പൈങ്കുളം ഉന്നത്തൂർ മഹാവിഷ്ണുക്ഷേത്രം ജനകീയമായി പുനർനിർമിച്ചു.
കരിങ്കല്ലിൽ തീർത്ത വട്ടശ്രീകോവിൽ തറയും ഭഗവതീക്ഷേത്രത്തിന്റെ കരിങ്കൽഭിത്തിയും മാത്രമാണ് ഇവിടെ ബാക്കിയുണ്ടായിരുന്നത്. നാട്ടുകാർ മുൻകൈയെടുത്താണ് ക്ഷേത്രം പുനർനിർമിച്ച് പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വിഗ്രഹങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. 22-ന് മഹാവിഷ്ണുപ്രതിഷ്ഠയും 23-ന് ഉന്നത്തൂർ ഭഗവതീപ്രതിഷ്ഠയും നടത്തും. കോലഴി ശ്രീരാജരാജേശ്വരി മഹാശക്തിപീഠം അനന്തശയനശർമയാണ് പൂജകൾക്ക് നേതൃത്വം നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..