കൊരട്ടി : അഖിലകേരള ഇന്റർ കൊളീജിയറ്റ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നൈപുണ്യ കോളേജിൽ ശനിയാഴ്ച ആരംഭിക്കും. രണ്ടിന് സനീഷ് കുമാർ ജോസഫ് എം.എൽ.എ. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നായി നൂറിലധികം കായികതാരങ്ങൾ മത്സരത്തിനെത്തുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. പോളച്ചൻ, കേരള ആം റസലിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, അന്താരാഷ്ട്ര റഫറി എം.ഡി. റാഫേൽ, എസ്. നയന, സഞ്ജു വർഗീസ് എന്നിവർ അറിയിച്ചു.
നൈപുണ്യ കോളേജും കേരള ആം റസലിങ് അസോസിയേഷനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 65, 75, 85, 85 പ്ലസ് കിലോ വിഭാഗങ്ങളിലുള്ളവരും പെൺകുട്ടികളുടെ വിഭാഗത്തിൽ 55, 60, 60 പ്ലസ് കിലോ വിഭാഗങ്ങളിലുള്ളവരുമാണ് മത്സരിക്കുക.
കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുവേണ്ടിയാണ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..