തിരുവില്വാമല : കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റിന്റെ മദ്ദളപ്പൊലിമ 2023 വാർഷികവും അനുസ്മരണദിനവും പുരസ്‌കാരസമർപ്പണവും 27-ന് വൈകീട്ട് നാലിന് പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം നാരായണൻ നായർ അധ്യക്ഷനാകും. മണ്ണൂർ രാജകുമാരനുണ്ണി പുരസ്‌കാരജേതാക്കളെ ആദരിക്കും.
ഐവർമഠം ശ്രീകൃഷ്ണ ട്രസ്റ്റ് ചെയർമാൻ എം.വി. അശോകൻ വാരിയരെ അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റ് ചടങ്ങിൽ ആദരിക്കും. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്‌മജ മുഖ്യാതിഥിയാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..