കൊരട്ടി : മംഗലശ്ശേരിയിൽ കടന്നൽക്കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികളടക്കം 21 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലശ്ശേരിയിലെ വീടിന്റെ പടിപ്പുരയുടെ പെയിന്റിങ് ജോലിക്കിടെയാണ് കടന്നലുകൾ കൂട്ടത്തോടെ ഇളകിയത്. നാല് പെയ്ന്റിങ് തൊഴിലാളികൾക്കും രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
സമീപത്ത് കനാലിന്റെ നവീകരണജോലിയിൽ ഏർപ്പെട്ടിരുന്ന 17 തൊഴിലുറപ്പ് പ്രവർത്തകർക്കും കുത്തേറ്റു. ഇവരിലെ രണ്ടുപേർക്കാണ് സാരമായി പരിക്കേറ്റത്. അമ്മിണി അന്തപ്പൻ (80), റീന പൗലോസ് (55) എന്നിവരാണ് ചികിത്സയിലുള്ളത്.
കടന്നലിന്റെ കുത്തേറ്റ് ഇവർ കനാലിൽ വീണു. പലരും വീടുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. വാർഡ് അംഗം വർഗീസ് പയ്യപ്പിള്ളിയും മകൻ ആൽസണും ചൂട്ട് കത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരോടൊപ്പം സി.ഡി.എസ്. അംഗം റോസി പൗലോസ്, മാർട്ടിൻ, ആൽബിൻ എന്നിവരുമുണ്ടായിരുന്നു. ചികത്സതേടിയവരെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സെക്രട്ടറി ജ്യോതിലാൽ, ഗ്രേസി സ്‌കറിയ എന്നിവർ സന്ദർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..