കുന്നംകുളത്ത് സ്കിൽപാർക്ക് തുറന്നു


41 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്

• കുന്നംകുളത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം : തൊഴിൽമേഖലയിൽ നൂതന ആശയങ്ങളുമായി മുന്നോട്ടുവരുന്നവർക്ക് അത് സാക്ഷാത്കരിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു. അസാപിന്റെ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

തൊഴിലില്ലായ്മയെന്ന പ്രശ്നം മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. തൊഴിൽമേഖലകളിലുള്ള വൈദഗ്ധ്യക്കുറവാണ്‌ ഇതിനൊരു കാരണം. തൊഴിലില്ലാതെ തുടരുന്ന മുഴുവൻ പേർക്കും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള തൊഴിൽപരിശീലനം നേടാനുള്ള സാധ്യതകളാണ് ഓരോ സ്കിൽപാർക്കും നൽകുന്നത്-മന്ത്രി പറഞ്ഞു.

നവീനാശയങ്ങളോടെ സംരംഭക താത്പര്യങ്ങളുമായി മുന്നോട്ടു വരുന്നവർക്ക് 25 ലക്ഷം രൂപ വരെ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നൽകാനാകും.

സീനിയർ ഗ്രൗണ്ടിന് സമീപത്തെ അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന സമ്മേളനത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ്, ഡയറക്ടർ പൗലോസ് തേപ്പാല, നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, ആൻസി വില്യംസ്, എസ്. ബസന്ത്‌ലാൽ, ബിജു സി. ബേബി, ഇ.വി. സജിത്ത്കുമാർ, ടിയാരാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷർ, രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്കൂളിന്റെ ഭാഗമായ സ്ഥലത്ത് 14.41 കോടി രൂപ ചെലവഴിച്ചാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നിർമിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..