കയ്പമംഗലം : പനമ്പിക്കുന്ന് കിഴക്ക് പുത്തൂര് കുടുംബ ഭഗവതീ ക്ഷേത്രോത്സവം തിങ്കൾ മുതൽ വ്യാഴംവരെ നടക്കും. 25-ന് രാവിലെ 11-ന് മുത്തപ്പന് രൂപക്കളവും പാട്ടും, രാത്രി പത്തിന് വിഷ്ണുമായ രൂപക്കളം.
26-ന് രാവിലെ എട്ടിന് ശീവേലി, തുടർന്ന് പറയെടുപ്പ്, പന്ത്രണ്ടിന് പ്രസാദ ഊട്ട്, വൈകീട്ട് 3.30-ന് എഴുന്നള്ളിപ്പ്, രാത്രി 7.30-ന് തായമ്പക തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
മതിലകം : പറപറമ്പിൽ അന്നപൂർണേശ്വരി ഭദ്രകാളി ദുർഗാ നവഗ്രഹ ക്ഷേത്രത്തിലെ മകരപ്പത്ത് ഉത്സവം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 6.30-ന് സോപാനം പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണം നടക്കും. രാത്രി ഏഴിന് കളമെഴുത്തും പാട്ടും, 23-ന് വൈകീട്ട് ഏഴിന് ഭക്തിപ്രഭാഷണം, 24-ന് രാവിലെ ഏഴിന് ശീവേലി, 9.30-ന് കളമെഴുത്തും പാട്ടും, തുടർന്ന് പൊങ്കാല, വൈകീട്ട് 3.30-ന് എഴുന്നള്ളിപ്പ്, രാത്രി 7.30-ന് പ്രസാദ ഊട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..