• അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച ജനഭേരി തിയേറ്റർ ഗ്രൂപ്പിന്റെ 'താരം' നാടകത്തിൽനിന്ന്
ചെറുതുരുത്തി : അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ നിളയുടെ തീരത്തെ ജനഭേരി തിയേറ്റർ ഗ്രൂപ്പിന് ക്ഷണം ലഭിച്ചു. ആസമിലെ കൊക്രജാറിൽ ഒരുക്കുന്ന മ്വിൽഗുർ അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കാനാണ് ജനഭേരി തിയേറ്റർ ഗ്രൂപ്പിന് ക്ഷണം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി ആകെ 13 നാടകങ്ങളാണ് ഈ മേളയിൽ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് ജനഭേരിയുടെ 'താരം' നാടകം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നു വരെ നടക്കുന്ന ഫെസ്റ്റിവലിൽ 'താരം' നാടക അവതരണം ഫെബ്രുവരി രണ്ടിനാണ്. അഭിമന്യു വിനയകുമാറാണ് സംവിധായകൻ. സാഹിത്യകാരനായ എം.എൻ. വിനയകുമാറിനൊപ്പം നാടകരചനയിലും അഭിമന്യു പങ്കാളിയായി.
ഫാസിസ്റ്റ് ഭരണക്രമം നിമിത്തവും ഭരണകൂടഭീകരതയാലും ഗ്രാമത്തിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ കഥയാണ് ഈ നാടകം പറയുന്നത്. ബിനീഷ് നാരായണനാണ് ആർട്ട് ഡയറക്ടർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..