• ചൊവ്വന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ തുമ്പ സന്ദർശിച്ച ഭിന്നശേഷി വിദ്യാർഥികൾ
കുന്നംകുളം : പാഠപുസ്തകത്തിലൂടെ മാത്രം അറിവുള്ള റോക്കറ്റ് വിക്ഷേപണ കേന്ദ്രം നേരിട്ട് സന്ദർശിച്ച് ഭിന്നശേഷി വിദ്യാർഥികൾ.
ചൊവ്വന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിലാണ് ‘തുമ്പികൾ തുമ്പയിലേക്ക്’ എന്ന പേരിൽ വീൽച്ചെയറിൽ കഴിയുന്ന 11 വിദ്യാർഥികളുമായി തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലേക്ക് യാത്ര നടത്തിയത്.
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഇവർക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാനും അവസരമുണ്ടായി. രക്ഷിതാക്കളും കുട്ടികൾക്ക് പരിശീലനം നൽകുന്ന അധ്യാപകരുമുൾപ്പെടെ 40 പേരാണ് യാത്രയിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..