ചാലക്കുടി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ഒ. പൈലപ്പൻ നയിക്കുന്ന പൗരവിചാരണ ജാഥ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച രാവിലെ 8.30-ന് കൊടകര ജങ്ഷനിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ജാഥ അന്ന് വൈകീട്ട് ആറിന് പോട്ട ജങ്ഷനിൽ സമാപിക്കും.
സമാപനസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തും. 24-ന് രാവിലെ ഒമ്പതിന് കാടുകുറ്റി കോട്ടമുറി ജങ്ഷനിൽ ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനംചെയ്യും. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. വൈകീട്ട് ആറിന് കൊരട്ടിയിൽ സമാപിക്കും.
സമാപനസമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ അധ്യക്ഷനാകുമെന്ന് ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, വി.ഒ. പൈലപ്പൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ജെയിംസ് പോൾ, യു.ഡി.എഫ്. ചെയർമാൻ അഡ്വ. സി.ജി. ബാലചന്ദ്രൻ, നഗരസഭ അംഗം ബിജു ചിറയത്ത് എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..