കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ മോഹിനിയാട്ടം ഫെസ്റ്റിന്റെ ഭാഗമായി കലാമണ്ഡലം ക്ഷേമാവതി അവതരിപ്പിച്ചമോഹിനിയാട്ടം
ചെറുതുരുത്തി : മോഹിനീഭാവങ്ങൾ നിറഞ്ഞ് കലാമണ്ഡലം കൂത്തമ്പലം സമ്പന്നമായി. കലാമണ്ഡലത്തിൽ തുടങ്ങിയ നിള ദേശീയസംഗീതോത്സവത്തിലെ മോഹിനിയാട്ടം ഫെസ്റ്റിന്റെ ഭാഗമായാണ് കൂത്തമ്പലം വിവിധ മോഹിനീലയ ലാസ്യ ഭാവങ്ങളിൽ തിളങ്ങിയത്.
രാവിലെ ഡോ. ദീപ്തി ഓംച്ചേരി മോഹിനിയാട്ടത്തിലെ വായ്ത്താരികളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെച്ച് പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികൾക്കായി അവർ കൂത്തമ്പലത്തിൽ ചുവടുവെച്ചു. തുടർന്ന് മോഹിനിയാട്ടം കലാകാരി പല്ലവി കൃഷ്ണൻ മോഹിനിയാട്ടത്തിലെ അഭിനയ സങ്കേതങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. മോഹിനീസങ്കൽപ്പങ്ങളിൽ വിവിധങ്ങളായ അഭിനയസങ്കേതങ്ങളും അവർ പങ്കുവെച്ചു.
വൈകീട്ട് കലാമണ്ഡലം ക്ഷേമാവതിയും ഡോ. നീനാ പ്രസാദും മോഹിനിയാട്ടം അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ കലാമണ്ഡലം ക്ഷേമാവതിയുടെയും ഡോ. നീനാ പ്രസാദിന്റെയും വിനീത നെടുങ്ങാടിയുടെയും മോഹിനിയാട്ടം സോദാഹരണപ്രഭാഷണം നടക്കും. വൈകീട്ട് 6-ന് ഡോ. ദീപ്തി ഓംച്ചേരിയുടെ മോഹിനിയാട്ടം, പല്ലവി കൃഷ്ണന്റെ കുന്തി മോഹിനിയാട്ടം എന്നിവ ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..