വാടാനപ്പള്ളി സെയ്ന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തൃശ്ശൂർ അതിരൂപത പ്രോക്യുറേറ്റർ ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റുന്നു
വാടാനപ്പള്ളി : സെയ്ൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റ തിരുനാളിന് തൃശ്ശൂർ അതിരൂപത പ്രോക്യുറേറ്റർ ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റി. വികാരി ഫാ. ജോൺസൺ കുണ്ടുകുളം സഹകാർമികനായി.
ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴിക്കൽ, വിശുദ്ധകുർബാന എന്നിവ നടന്നു. 29 മുതൽ 31 വരെയാണ് തിരുനാൾ. ട്രസ്റ്റിമാരായ കെ.എഫ്. ജോസഫ്, എം.ടി. ഫ്രാൻസിസ്, പി.വി. ലോറൻസ്, ജനറൽ കൺവീനർ എം.എൽ. സെബാസ്റ്റ്യൻ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..