• സർഗോത്സവത്തിൽ പങ്കെടുക്കുന്ന പ്രതിഭകൾ നടത്തിയ സാംസ്‌കാരിക ഘോഷയാത്ര കലാമണ്ഡലത്തിന് മുമ്പിൽ എത്തിയപ്പോൾ
ചെറുതുരുത്തി : പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്‌ഥാന സർഗോത്സവം ഞായറാഴ്ച ചെറുതുരുത്തിയിൽ സമാപിക്കും. ഏഴു കലാവിഭാഗങ്ങളിൽ നിന്നായി ഓരോ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 196 വിദ്യാർഥികളാണ് സർഗോത്സവത്തിൽ പ്രത്യേക പരിശീലനങ്ങളിൽ പങ്കെടുത്തത്. കേരള കലാമണ്ഡലത്തിലേക്ക്് സാംസ്‌കാരിക പഠന യാത്രയും ഇവർക്കായി പ്രത്യേക കഥകളി അവതരണവും നടന്നു.
വിവിധ ശില്പശാലകളിൽ കേരളത്തിലെ അറിയപ്പെടുന്ന കലാകാരൻമാർ നേതൃത്വം നൽകി. വിദ്യാരംഗം കലാസാഹിത്യവേദി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിത കലാ അക്കാദമി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സർഗോത്സവം നടന്നത്.
കോ-ഓർഡിനേറ്റർമാരായ എം.എൻ. ബർജിലാൽ, കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്് നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..