ചാലക്കുടി : എസ്.എച്ച്. കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികാഘോഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. അൽവേർണിയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി മരിയ എഫ്.സി.സി. അധ്യക്ഷയായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ. മുഖാതിഥിയായി.
പൂർവ വിദ്യാർഥിനിയും ഫോറസ്റ്റ് കൺസർവേറ്ററുമായ ഇന്ദു വിജയൻ, ചാലക്കുടി സെയ്ന്റ് മേരീസ് പള്ളിവികാരി ഫാ. ജോളി വടക്കൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, എ.ഇ.ഒ. കെ.വി. പ്രദീപ്, പി.ടി.എ. പ്രസിഡന്റ് അജു എൽ. പുല്ലൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസി സുനിൽ, കൗൺസിലർ നിത പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
കാടുകുറ്റി : അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി. സുധീഷ് അധ്യക്ഷനായി. വിരമിക്കുന്ന പ്രധാനാധ്യാപകൻ ഐ.കെ. ഗോവിന്ദിന് യാത്രയയപ്പു നൽകി. സ്‌കൂളിൽനിന്നുള്ള ദേശീയ കായികതാരങ്ങളെയും മികച്ച മാർക്കു നേടിയവരെയും ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, ഗ്രാമപ്പഞ്ചായത്തംഗം മോളി തോമസ്, സ്റ്റാൻഡപ് കൊമേഡിയൻ ജോൺ ജോ, സ്‌കൂൾ മാനേജർ ഐ. സന്തോഷ്‌കുമാർ, പ്രിൻസിപ്പൽ ഐ. ജയ, സീനിയർ അസിസ്റ്റന്റ് എം.പി. മാലിനി, എം.പി.ടി.എ. പ്രസിഡന്റ് ജിനി സന്ദീപ്, സ്റ്റിയ ഡിസിൽവ, ശിവ പ്രമോദ്, കെ.എസ്. മനോജ്, എം.എൻ. ദിലീപ്, ടി.വി. സുരേഷ്‌കുമാർ, യമുനാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ഹാൻഡ് ബോൾ പരിശീലകൻ ജിബി പെരേപ്പാടനെ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..