വാടാനപ്പള്ളി : കഴിഞ്ഞ വർഷം വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടിച്ച കേസിൽ മൊത്തവിതരണക്കാരൻ പിടിയിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (ജാക്കി-33) കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്പമംഗലം കൊപ്രക്കളത്തുനിന്ന് പിടിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് നടന്ന വാഹന പരിശോധനയ്ക്കിടെ മാള ഗുരുതിപ്പാല കാട്ടുപറമ്പിൽ സുമേഷ്, പഴൂക്കര കുന്നുമ്മേൽ സുജിത് ലാൽ എന്നിവരാണ് ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിലായത്.
ചോക്കലേറ്റ് ലോറിയുടെ കാബിനിലാണ് ഇവർ ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. ഇവർക്ക് ഹാഷിഷ് ഓയിൽ നൽകിയത് ലസിത് റോഷനാണെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോൻ, എസ്.ഐ. കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്.ഐ. പി.സി. സുനിൽ, സി.പി.ഒ.മാരായ എ.ബി. നിഷാന്ത്, ഷിന്റോ, ഗിരീഷ്, ശ്രീഹൽ, സാബു, സൈബർസെൽ സി.പി.ഒ. മനു കൃഷ്ണൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പിടികൂടുന്ന സമയത്ത് പ്രതിയുടെ കൈയിൽനിന്ന് ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..