അശ്വതി ഉത്സവത്തിന് കൊടിയേറി


• വാടാനപ്പള്ളി ഭഗവതീ ക്ഷേത്രത്തിലെ അശ്വതി-ഭരണി ഉത്സവത്തിന് കൊടിയേറ്റിയപ്പോൾ

വാടാനപ്പള്ളി : ഭഗവതീ ക്ഷേത്രത്തിലെ അശ്വതി- ഭരണി ഉത്സവം 27,28,29 തീയതികളിൽ ആഘോഷിക്കും.

27-ന് വൈകീട്ട് അഞ്ചിന് ആനച്ചമയ പ്രദർശനം നടക്കും. ഉത്സവദിവസമായ 28-ന് രാവിലെ പത്തിന് ശ്രീഭൂതബലി, 10.30-ന് ശീവേലി എന്നിവ നടക്കുമെന്ന് ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് ഷിനോദ് കുട്ടൻപാറൻ, ജനറൽ സെക്രട്ടറി മോഹൻ ഇത്തിക്കാട്ട്, അമൃതബോധിനി ക്ഷേമസഭ പ്രസിഡന്റ് സാമി പട്ടരുപുരക്കൽ, ജനറൽ കൺവീനർ പീതാംബരൻ കുറുക്കംപര്യ, കെ.വി. മോഹനൻ എന്നിവർ അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ ഒമ്പത് ആനകൾ അണിനിരക്കും. 29-ന് പുലർച്ചെ രണ്ടിന് താലപ്പൊലിയോടെ എഴുന്നള്ളിപ്പ്, നാലിന് ഐവർകളി, എട്ടിന് ദാരിയൻ, കാളി, മൂക്കൻ ചാത്തൻ, കാളകളി എന്നിവയുണ്ടാകും.

ഉത്സവത്തിന് മുതിർന്ന അംഗം എ.ആർ. അയ്യപ്പൻ കൊടിയേറ്റി. ഉത്സവാഘോഷ കമ്മിറ്റിക്ക് വേണ്ടി ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പിൽ ദിവാകരൻ നമ്പൂതിരി എ.ആർ. അയ്യപ്പനെ ആദരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..