പുതുശ്ശേരിയിലെ കലാമണ്ഡലം ഗീതാനന്ദൻ സ്മാരക മ്യൂസിയം മന്ത്രി കെ. രാധാകൃഷ്ണൻ സമർപ്പിക്കുന്നു
ചെറുതുരുത്തി : അകാലത്തിൽ പൊലിഞ്ഞ തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദന്റെ ഓർമകളുമായി മ്യൂസിയം തുറന്നു. മന്ത്രി കെ. രാധാകൃഷ്ണൻ ഗീതാനന്ദൻ സ്മാരക മ്യൂസിയം സമർപ്പിച്ചു. ഗീതാനന്ദന്റെ പൂർണകായ ഛായാചിത്രം, അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ, മരിക്കുമ്പോൾ ധരിച്ചിരുന്ന തുള്ളൽവേഷത്തോടെയുള്ള ഫൈബർ പ്രതിമ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.
ഉദ്ഘാടനശേഷം നടന്ന പൊതുയോഗത്തിൽ കലാമണ്ഡലം ഗോപി ദീപം തെളിയിച്ചു. വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്ത്
പ്രസിഡന്റ് ഷേക്ക് അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, രാമചന്ദ്രപുലവർ, ചലച്ചിത്രതാരം ദേവീചന്ദന, വി. കലാധരൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, സന്ധ്യ മന്നത്ത്, കലാമണ്ഡലം ഗീതാനന്ദന്റെ ഭാര്യ ശോഭ ഗീതാനന്ദൻ, മക്കളായ സനൽ ഗീതാനന്ദൻ, ശ്രീലക്ഷ്മി ഗീതാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുള്ളൽ കലാപഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമാക്കി മ്യൂസിയം മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..