കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ട മഹോത്‌സവത്തിന്റെ ഭാഗമായി ഡോ. നീനാ പ്രസാദ് നടത്തിയ സോദാഹരണ പ്രഭാഷണം
ചെറുതുരുത്തി : മോഹിനിയാട്ടത്തിൽ പ്രേക്ഷകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ നൽകാൻ കഴിയണമെന്ന് നർത്തകിയായ ഡോ. നീനാ പ്രസാദ്. മോഹിനിയാട്ടത്തിന്റെ ഭാഷ സാർവത്രികമാക്കാനുള്ള ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നതെന്നും അവർ പറഞ്ഞു.
കേരള കലാമണ്ഡലം സർവകലാശാല നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന രണ്ടുദിന മോഹിനിയാട്ട ഉത്സവത്തിന്റെ സമാപനദിനത്തിൽ സോദാഹരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കലാമണ്ഡലം ക്ഷേമാവതിയും സോദാഹരണ പ്രഭാഷണം നടത്തി.
മോഹിനിയാട്ടത്തിലെ വിഭിന്നങ്ങളായ മേഖലകളെ തൊട്ടറിഞ്ഞ ദൃശ്യഭംഗിയോടെയാണ് കൂത്തമ്പലത്തിലെ ഉത്‌സവത്തിനു സമാപനം കുറിച്ചത്. ഡോ. ദീപ്‌തി ഓംച്ചേരി, പല്ലവി കൃഷ്്ണൻ, വിനീതാ നെടുങ്ങാടി എന്നിവരുടെ മോഹിനിയാട്ട അവതരണങ്ങളും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..