തിരുവില്വാമലയിൽ സംഘടിപ്പിച്ച വില്ലേജ് കൺവെൻഷൻ കെ.എം. അഷാഫ് ഉദ്ഘാടനം ചെയ്യുന്നു
തിരുവില്വാമല : കെ.എസ്.കെ.ടി.യു. സംഘടിപ്പിക്കുന്ന സമര പ്രചാരണജാഥയുടെ ഭാഗമായി തിരുവില്വാമല വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു.
തിരുവില്വാമല വിമുക്തഭട ഭവനിൽ നടന്ന പരിപാടി കെ.എസ്.കെ.ടി.യു. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. അഷാഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. തിരുവില്വാമല വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എസ്. ദിലീപ് അധ്യക്ഷനായി. പട്ടികജാതി-പട്ടിക വർഗ വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പി.കെ.എസ്. ഏരിയാ സെക്രട്ടറി സി. ഗോപദാസ്, കെ.എസ്.കെ.ടി.യു. ലോക്കൽ സെക്രട്ടറി കെ.സി. അയ്യപ്പൻ, പഞ്ചായത്തംഗം സുമതി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..