തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം


കയ്പമംഗലം : തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ തൊഴിൽ മേഖലകളിൽനിന്ന് മികച്ച തൊഴിലാളികൾക്ക് പുരസ്‌കാരം നൽകുന്നു. ചുമട്ടുതൊഴിലാളി, സെക്യൂരിറ്റി ഗാർഡ്, നിർമാണത്തൊഴിലാളി, തയ്യൽ, മോട്ടോർ തൊഴിലാളി, സെയിൽസ്മാൻ/വുമൺ, നഴ്സ് തുടങ്ങിയ തൊഴിൽമേഖലകളിൽനിന്നാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്.

ഓരോ മേഖലയിൽനിന്നും തിരഞ്ഞെടുക്കുന്ന തൊഴിലാളിക്കും ഒരു ലക്ഷം രൂപയുടെ തൊഴിലാളിശ്രേഷ്ഠ പുരസ്കാരവും പ്രശംസാപത്രവുമാണ് നൽകുക.

അപേക്ഷ സമർപ്പിക്കുന്നതിന് കൊടുങ്ങല്ലൂർ ലേബർ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഓൺലൈനായി www.lc.kerala.gov.in എന്ന സൈറ്റിൽ 23 മുതൽ 30 വരെ സമർപ്പിക്കാവുന്നതാണ്‌. ഫോൺ-0480 2803480.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..