നിള നൃത്ത സംഗീതോത്സവം: ദൃശ്യകലാ അവതരണം ഇന്നുമുതൽ


കലാമണ്ഡലം നിള ദേശീയ നൃത്ത സംഗീതോത്സവത്തിൽ മോഹിനിയാട്ട ഉത്സവത്തിന്റെ സമാപനദിനത്തിൽ വിനീത നെടുങ്ങാടി അവതരിപ്പിച്ച മോഹിനിയാട്ടം

ചെറുതുരുത്തി : കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ പത്ത് ദിവസത്തെ നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി ദൃശ്യ കലാ അവതരണങ്ങൾ തിങ്കളാഴ്ച തുടങ്ങും. മോഹിനിയാട്ട ഉത്‌സവം സമാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 6-ന് സ്വാതി നാരായണന്റെ കുച്ചിപ്പുഡി നടക്കും. 7.15-ന് കാളി വീരഭദ്രന്റെ ഭരതനാട്യം, രാത്രി 8.30-ന് വി.പി. മൻസിയ അവതരിപ്പിക്കുന്ന പഞ്ചഭൂതരസം നൃത്താവിഷ്‌കാരം,

9.45-ന് കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയുണ്ട്. 26-ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..