ചാലക്കുടി : സൗത്ത് ജങ്ഷനിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിന്റെ പഴം, പച്ചക്കറി വിപണനകേന്ദ്രത്തിൽ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ മാംസോത്പന്നങ്ങൾ ലഭ്യമാകും. മുനിസിപ്പൽ കൗൺസിലർ ടി.ഡി. എലിസബത്ത് ആദ്യ വിൽപ്പന നിർവഹിച്ചു.
കൗൺസിലർ വി.ജെ. ജോജി എറ്റുവാങ്ങി. മധു തൂപ്രത്ത്, സജിത നൈജു എന്നിവർ പ്രസംഗിച്ചു. അടുത്ത ദിവസങ്ങളിൽ ഹോർട്ടികോർപ്പിന്റെ അമൃത് തേനും വിൽപ്പനയ്ക്കെത്തും. മൂന്നാറിൽനിന്നുള്ള ശീതകാല പച്ചക്കറികളും, കാടുകുറ്റി, ചാലക്കുടി, പൂലാനി പ്രദേശങ്ങളിൽനിന്നുള്ള നാടൻ പച്ചക്കറികളുമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..