• കൊരട്ടി ബെവ്‌കോയിലേക്ക് കാർ ഉരുണ്ടുകയറിയ നിലയിൽ
കൊരട്ടി : ഹാൻഡ് ബ്രേക്കിടാതെ പാർക്കു ചെയ്തിരുന്ന കാർ ദേശീയപാതയോരത്തുള്ള ബെവ്‌കോയുടെ കൗണ്ടറിലേക്ക് ഉരുണ്ടുകയറി. ഇതര സംസ്ഥാനക്കാരനായ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു കൗണ്ടറിന്റെ മുൻഭാഗം തകർന്നു.
കടയിലേക്കെത്തിയവർ ബ്രേക്കിടാതെ കാറിൽനിന്ന് ഇറങ്ങി പ്പോയതിന് ശേഷമാണ് സംഭവം. നിർത്തിയ ഭാഗത്തുനിന്ന് കൗണ്ടറിലേക്കുള്ള സ്ഥലം ഇറക്കത്തിലായതാണ് കാർ മുന്നോട്ടു പോകാനിടയാക്കിയത്. ഉച്ചയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ കൗണ്ടറിൽ അധികം ആളുകളില്ലാതെ പോയത് വലിയ ദുരന്തമാണ് ഒഴിവായത്. കൗണ്ടറിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും നിരങ്ങി നീങ്ങിയ വാഹനം കൗണ്ടർ ബോക്‌സിൽ ഇടിച്ചു നിന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..