ചെറുതുരുത്തി : മോഷണത്തിനായി ചെറുതുരുത്തിയിൽ അന്യസംസ്ഥാന മോഷണ സംഘമെത്തിയതായി സ്ഥിരീകരണം. ശനിയാഴ്ച രാത്രി മോഷണത്തിനിറങ്ങിയ ഒരാളെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഗുജറാത്ത് ദാഹോത് മാലി ഫുലിയ വാറംകേതയിൽ മൊഹാനിയ അംദാബായ് വാർസിഖൈ (54) ആണ് പിടിയിലായത്.
ചെറുതുരുത്തി പദ്‌മാലയം റോഡിൽ മൂന്നുപേരെ സംശയാസ്പദമായി കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. എസ്.ഐ. കെ.എ. ഫക്രുദീന്റെ നേതൃത്വത്തിൽ പോലീസ് തിരച്ചിൽ നടത്തിയപ്പോൾ മൂന്നുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. സി.പി.ഒ. ജിതേഷ് ഒരാളെ സാഹസികമായി കീഴ്‌പ്പെടുത്തിയെങ്കിലും രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..