കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.എ. പോൾ അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എബി ജോർജ് അവാർഡ് ദാനം നടത്തി.
സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.ഡി. സാബുവിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ആദരിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി ഇ.ഡി. സാബു, താലൂക്ക് സെക്രട്ടറി സിന്റൊ മാത്യു, ജില്ലാ പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ, എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..