പുതുതലമുറയിലെ കഥകളി കലാകാരൻമാർക്ക് അവസരമൊരുക്കാൻ യുവ കഥകളി സംഘം


ചെറുതുരുത്തി : കലാമണ്ഡലത്തിൽ പുതുതലമുറയിലെ കഥകളി കലാകാരൻമാർക്ക് അവസരമൊരുക്കാൻ യുവകഥകളിസംഘം രൂപവത്കരിച്ചു. കലാമണ്ഡലത്തിൽ മുമ്പുള്ള മൈനർ സെറ്റ് കഥകളിസംഘത്തെ പുനർരൂപവത്കരിച്ചാണ് യുവകഥകളിസംഘമായി മാറ്റുന്നത്. നാൽപ്പതിൽ താഴെയുള്ള യുവകഥകളി കലാകാരൻമാർക്കു അവസരം നൽകുകയെന്നതാണ് ലക്ഷ്യം.

യുവ അധ്യാപകർ, അരങ്ങേറ്റം കഴിഞ്ഞ എം.എ., ബി.എ. അടക്കമുള്ള വിദ്യാർഥികൾ എന്നിവർക്കു കഥകളി അവതരിപ്പിക്കാൻ വേദി ലഭിക്കും. ആവശ്യക്കാർക്ക് യുവകഥകളിസംഘത്തെ കലാമണ്ഡലത്തിൽ കഥകളിക്കായി ബുക്ക് ചെയ്യാനുമാകും. യുവകലാകാരൻമാർക്ക് അവരുടെതായ കഴിവുകൾ പ്രദർശിപ്പിക്കാനും കൂടുതൽ അരങ്ങുപരിചയത്തിനും ഇതിലൂടെ കഴിയും.

കലാമണ്ഡലത്തിൽ നടക്കുന്ന നിള ദേശീയ നൃത്ത- സംഗീതോത്സവത്തിൽ നളചരിതം ഒന്നാംദിവസം, ദക്ഷയാഗം കഥകളി എന്നിവ അവതരിപ്പിച്ചാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..