ചാലക്കുടി : പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ 24 മണിക്കൂറും ഒരേതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബേസ് ലോഡ് ഉത്പാദനരീതി നടപ്പിലാക്കാണമെന്നാവശ്യപ്പെട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ. മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്തയച്ചു. വേനൽക്കാലത്ത് ചാലക്കുടിപ്പുഴയിലെ ജലലഭ്യത ഉറപ്പുവരുത്താനാണ് ബേസ് ലോഡ് ഉത്പാദനരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്.
തിരക്കുള്ള സമയത്തെ അധികവൈദ്യുതിക്കായി മറ്റു സംവിധാനങ്ങൾ കണ്ടെത്തണമെന്നും എം.എൽ.എ. കത്തിൽ നിർദേശിച്ചു. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇരുപത്തിയഞ്ചോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളഉടെ പരിധിയിലെ 10 ലക്ഷത്തോളം ജനങ്ങൾ കുടിവെള്ളത്തിന് ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്നുണ്ട്. 20,000 ഹെക്ടറോളം സ്ഥലത്തെ കൃഷിക്കുള്ള ജലസേചനത്തിനും ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് നിലനിർത്തേണ്ടത് ആവശ്യമാണ്.
പെരിങ്ങൽക്കുത്ത് പദ്ധതിയിൽനിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറത്തേക്കുവിടുന്ന ജലമാണ് തുമ്പൂർമുഴിയിൽനിന്നുള്ള ഇടതുകര കനാലിലൂടെ ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റ് ജലസേചന പദ്ധതികൾക്കും ലഭ്യമാകുന്നത്. നിലവിൽ പെരിങ്ങൽക്കുത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ സിംഹഭാഗവും വൈകുന്നേരത്തെ തിരക്കുള്ള സമയത്താണ് നടക്കുന്നത്. മറ്റു സമയങ്ങളിൽ വളരെ കുറഞ്ഞ തോതിലേ ഉത്പാദനം നടക്കുന്നുള്ളൂ.
ഇതുമൂലം രാത്രി കാലങ്ങളിൽ കുറച്ചുസമയത്ത് ഉയർന്ന തോതിലുള്ള നീരൊഴുക്കും മറ്റു സമയങ്ങളിൽ കുറഞ്ഞ നീരൊഴുക്കും എന്നതാണ് സാഹചര്യം. ഇതുമൂലം കനാലുകളിൽ പൂർണതോതിൽ ജലം എത്തുന്നില്ല. ഇത് ജലസേചനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..