• ചാലക്കുടിയിൽ അടിപ്പാതയുടെ അപ്രോച്ച് റോഡ് മണ്ണിട്ട് നിരപ്പാക്കുന്നു
ചാലക്കുടി : ദേശീയപാതയിൽ അടിപ്പാതനിർമാണം പുനരാരംഭിച്ചു. നിർമാണം നിലച്ച് രണ്ടു ദിവസത്തിനുശേഷമാണ് വീണ്ടും തുടങ്ങിയത്. അപ്രോച്ച് റോഡിൽ നിറയ്ക്കാനുള്ള മണ്ണെത്തിത്തുടങ്ങിയതോടെയാണ് നിർമാണം തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചത്. നേരത്തെ മണ്ണ് കൊണ്ടുവന്നിരുന്ന മോതിരക്കണ്ണി പീലാർമുഴിയിൽനിന്നാണ് മുപ്പതോളം ലോറികളിലായി മണ്ണെത്തിക്കുന്നത്.
തെക്കുഭാഗത്തും മണ്ണു നിറയ്ക്കാൻ തുടങ്ങി.മുൻകൂട്ടി പണിത കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കലും പുരോഗമിക്കുന്നുണ്ട്. പഞ്ചായത്ത് റോഡിലൂടെ വലിയ വാഹനങ്ങൾ കൊണ്ടുവരുന്നതിന് പരിയാരം പഞ്ചായത്തിന്റെ നിരോധനം വന്നതോടെയാണ് ആദ്യം മണ്ണെടുപ്പ് നിർത്തിവെച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..