ചെറുതുരുത്തി : വേറിട്ട നൃത്താവിഷ്‌കാരങ്ങളാൽ സമ്പന്നമായി കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ നാലാം ദിവസം. മഹാകവി വള്ളത്തോളിന്റെ കൊച്ചുസീത എന്ന കവിത ഏകാംഗ നാടകമായി എത്തി. ഞാൻ-ഉടൽ-മനസ്സ് എന്ന പേരിൽ നൃത്തനാടകമായാണ് കലാനിലയം ഫൗണ്ടേഷനിലെ ഗായത്രി പദ്‌മനാഭൻ കൊച്ചുസീത അവതരിപ്പിച്ചത്. കലാനിലയം അനന്തപദ്‌മനാഭന്റെ മകളാണ് ഗായത്രി.
തുടർന്ന് ഭൂമീപുത്രിയായ സീതയുടെ പറയാത്ത കഥ പറഞ്ഞ് മഞ്ജു അജീഷും സംഘവും അവതരിപ്പിച്ച ഭൗമി നൃത്താവിഷ്‌കാരം . ആർദ്രാ മുരളിയുടെ ഭരതനാട്യമായിരുന്നു പിന്നീട് ആസ്വാദകരെ തേടിയെത്തിയത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെയും നർത്തകിയായ പ്രീതയുടെയും മകളാണ് ആർദ്രാ മുരളി.
ബുധനാഴ്ച 5.30-ന് നിരുപമ എസ്. ചിരാതിന്റെ വായ്പാട്ട് , രഞ്ജിതാ ശ്രീനാഥിന്റെ ഭരതനാട്യം, കലാമണ്ഡലം ബിജിനാ സുരേന്ദ്രനാഥിന്റെ കുച്ചിപ്പുഡി എന്നിവ നടക്കും. വ്യഴാഴ്ചയാണ് നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ മുഴുവൻ ദിന ഔദ്യോഗിക പരിപാടികൾക്കു തുടക്കംകുറിക്കുക. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..