പെരുമ്പിലാവ് : ബാറിൽ സംഘർഷമുണ്ടാക്കി യുവാവിനെ പരിക്കേൽപ്പിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത കേസിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കരിക്കാട് അരിക്കിലാത്ത് വീട്ടിൽ ഷെക്കീറി(39)നെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്.
അക്കിക്കാവ് തട്ടാരക്കുന്നത്ത് വീട്ടിൽ ഷിഹാബുദ്ദീ(31)നെയാണ് കഴിഞ്ഞ ദിവസം ബാറിൽവെച്ച് മർദിച്ചത്. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ഷിഹാബിന്റെ കൈവശമുണ്ടായിരുന്ന 42,200 രൂപയും 32,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവരുകയും ചെയ്തിരുന്നു.
രണ്ടുപേരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പണവും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. കാപ്പ നടപടി നേരിടുന്നയാളാണ് പരിക്കേറ്റ ഷിഹാബുദ്ദീൻ. എസ്.ഐ. രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സന്ദീപ്, റിജിൻദാസ്, ജോൺസൺ, വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..