• കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സി.പി.എം. കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം : ഹിന്ദുത്വം എന്നത് ആർ.എസ്.എസിന്റെ രാഷ്ട്രീയ അജൻഡയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും സി.പി.എം. കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.എസ്. ശക്തിധരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ്, എൻ.കെ. സുരേഷ്, നൂറുൽ ഹുദ, ലോക്കൽ സെക്രട്ടറി ടി.വി. സുരേഷ് ബാബു, ഐ.എസ്. കാസിം എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..