കുന്നംകുളത്ത്‌ വലിച്ചെറിയൽമുക്ത കേരളം പദ്ധതി


• കുന്നംകുളം നഗരസഭയിൽ തുടങ്ങിയ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽനിന്നുള്ള മാലിന്യം നീക്കുന്നു

കുന്നംകുളം : ശുചിത്വമിഷന്റെ നിർദേശത്തിൽ നഗരസഭയിൽ വലിച്ചെറിയൽ മുക്ത കേരളം പദ്ധതി തുടങ്ങി. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ച് സംസ്‌കരിക്കണമെന്നും അജൈവ വസ്തുക്കൾ യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണമെന്നുമുള്ള ബോധവത്കരണം നടത്തും.

വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. സോമശേഖരൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സുരേഷ്, പ്രിയ സജീഷ്, കൗൺസിലർ സന്ദീപ് ചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, എ. മോഹൻദാസ്, ഷീജാ ജോണി തുടങ്ങിയവർ പ്രസംഗിച്ചു.

യൂസർഫീ നൽകാൻ മടിച്ച് മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വി.എസ്. സന്ദീപ് കുമാർ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..