കേരള കലാമണ്ഡലത്തിൽ നടക്കുന്ന നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ കലാക്ഷേത്ര രഞ്ജിതാ ശ്രീനാഥ് അവതരിപ്പിച്ച ഭരതനാട്യക്കച്ചേരി
ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും, സംസ്ഥാന കലാ പുരസ്കാരസമർപ്പണവും വ്യാഴാഴ്ച നടക്കും. വൈകീട്ട് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനംചെയ്യും. മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുക്കും.
രാവിലെ കലാമണ്ഡലം ക്യാമ്പസിൽ കേരളത്തിലെ ചിത്രരചന നടത്തുന്ന വനിതകളുടെ കൂട്ടായ്മയായ മെരാക്കിയുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ ഒന്നിച്ച് ചിത്രരചന നടത്തും. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കലാവിഭാഗം ഒരുക്കുന്ന ചിത്ര ശില്പ പ്രദർശനം രംഗകലാമ്യൂസിയത്തിൽ നടക്കും. കേരള കലാമണ്ഡലം ചുട്ടിവിഭാഗം ഒരുക്കുന്ന കോപ്പുചമയ പ്രദർശനവുമുണ്ടാകും.
നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച നിരുപമ എസ്. ചിരാത് കൂത്തമ്പലത്തിൽ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. തോഡിരാഗത്തിലുള്ള ‘രാജുവെഡല’യാണ് പ്രധാനകൃതിയായി ആലപിച്ചത്.
തുടർന്ന് കലാക്ഷേത്ര രഞ്ജിത ശ്രീനാഥിന്റെ വ്യത്യസ്തമായ ഭരതനാട്യക്കച്ചേരി നടന്നു. ലാൽഗുഡി ജയരാമന്റെ ദേശ് തില്ലാനയോടുകൂടിയാണ് കച്ചേരി അവസാനിച്ചത്.
തുടർന്ന് ബിജിന സുരേന്ദ്രനാഥിന്റെ നൃത്തമാലിക കുച്ചിപ്പുഡി അവതരണവും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..