ചാലക്കുടി : മുനിസിപ്പൽ അതിർത്തിയിലെ തെരുവുനായ്‌ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജനുവരി 30-ന് തുടങ്ങുമെന്ന് ചെയർമാൻ എബി ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കും. തുടർന്ന് രണ്ടിടങ്ങളിൽകൂടി കുത്തിവെപ്പ് സംഘടിപ്പിക്കും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്‌ക്കളെ പാർപ്പിക്കുന്നതിനായി സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് ഷെൽട്ടറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. 84 പേരാണ് നഗരസഭയുടെ അനുമതിയോടെ വഴിയോരക്കച്ചവടം നടത്തുന്നതെന്നും ഇവരെക്കൂടാതെ അനധികൃതമായി കച്ചവടം നടത്തുന്നവരെ ഉടൻ ഒഴിപ്പിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, ഡോ. മോളി ആന്റണി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജിജി ജോൺസൺ, ജോർജ് തോമസ്, ദിപു ദിനേശ് എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..