വി.കെ.എൻ. അനുസ്‌മരണം


വി.കെ.എൻ. അനുസ്മരണം എഴുത്തുകാരൻ എം.എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവില്വാമല : വിമർശിക്കാൻ അവകാശം നേടിയെടുത്ത ഹാസസാഹിത്യകാരനാണ് വി.കെ.എൻ. എന്ന് എഴുത്തുകാരൻ എം.എം. നാരായണൻ പറഞ്ഞു. വി.കെ.എന്നിന്റെ 19-ാമത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ഹാസസാഹിത്യത്തിലെ മഹാപർവതങ്ങളായിരുന്നു കുഞ്ചൻ നമ്പ്യാരും വി.കെ.എന്നും. ഭാഷയുടെ വ്യവസ്ഥകളെ അട്ടിമറിച്ച സാഹിത്യകാരൻകൂടിയായിരുന്നു വി.കെ.എൻ. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.കെ.എന്നിന്റെ തിരുവില്വാമലയിലെ വടക്കേക്കൂട്ടാല തറവാട്ടുവീട്ടിൽ ഛായാചിത്രത്തിനുമുന്നിൽ മകൾ രഞ്ജന നിലവിളക്ക് തെളിയിച്ചു. തുടർന്ന് പുഷ്‌പാർച്ചന നടന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി.

വി.കെ.എൻ. സ്മാരകസമിതിയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.

സ്മാരകസമിതി സെക്രട്ടറി കെ.ആർ. മനോജ്കുമാർ, പ്രസിഡന്റ് എൻ. രാംകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സ്മിതാ സുകുമാരൻ, വിനി ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം കെ. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുരേഷ്‌, വി.കെ.കെ. രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി വി.കെ.എന്നിന്റെ കുടുംബം ഏർപ്പെടുത്തിയ കഥാരചനാ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..