• വിജേഷിന്റെ വീട് കത്തിനശിച്ച നിലയിൽ
കയ്പമംഗലം : കയ്പമംഗലം ബീച്ചിൽ മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു.
ചാച്ചാമരം ബീച്ചിൽ പോണത്ത് ബാബുവിന്റെ മകൻ വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. വീടും വീട്ടുസാധനങ്ങളുമെല്ലാം പൂർണമായും കത്തിയ നിലയിലാണ്. വിജേഷിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..