• നടുവിൽക്കരയിൽ അർബാനയിൽ കുടിവെള്ളം എത്തിക്കുന്നു
വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ പടന്ന, ചിപ്ലിമാട്, പൊക്കുളങ്ങര ബീച്ച്, മണപ്പാട്, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ പുഴയോരമേഖലയായ നടുവിൽക്കര, പൊക്കാഞ്ചേരി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.
ടാപ്പുകളിൽ വെള്ളം എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രദേശവാസികൾ അകലെനിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചേറ്റുവയിലെ പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.
കുറച്ച് വർഷങ്ങളായി ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. രണ്ടോ മൂന്നോ ദിവസം വെള്ളം പമ്പിങ് ഉണ്ടാകുമെങ്കിലും എല്ലാ ഭാഗങ്ങളിലും വെള്ളം എത്താറില്ല. തീരദേശത്ത് താമസിക്കുന്നവർക്കാണ് ഏറെ ദുരിതം. പണം നൽകി വെള്ളം വാങ്ങേണ്ട അവസ്ഥയാണിവിടങ്ങളിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..