കുന്നംകുളം : വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ പൊതുമരാമത്ത് പണികൾ സാമ്പത്തികവർഷം അവസാനിക്കാറായിട്ടും തുടങ്ങിയില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്‌സന്റെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു. വാർഡുകളിൽ നിശ്ചയിച്ചിരുന്ന ചില പണികൾ ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
ടെൻഡർ കഴിഞ്ഞ റോഡുപണികൾ ടാറിന് വില വർധിച്ചെന്ന് പറഞ്ഞ് കരാറുകാർ നീട്ടികൊണ്ടുപോകുകയാണ്.
നഗരസഭാ എൻജിനീയർ ഇല്ലാത്തതിനാൽ ഫയലുകളുടെ പണികളും നടക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു.
ബിജു സി. ബേബി, ഷാജി ആലിക്കൽ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..