ചാലക്കുടി : സ്ത്രീശാക്തീകരണത്തിന് എസ്.എച്ച്. കോളേജ് നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. എസ്.എച്ച്. കോളേജിൽ പുതിയതായി നിർമ്മിച്ച സ്പോർട്‌സ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബാസ്കറ്റ്‌ബോൾ, വോളിബോൾ കോർട്ടുകൾ, ഫിറ്റ്‌നസ്, യോഗ സെന്ററുകൾ, പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന ഓപ്പൺ ജിം, കൗൺസിലിങ് സെന്ററുകൾ എന്നിവ കോംപ്ലക്സിലുണ്ട്. കോളേജ് മാനേജർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷയായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ. മുഖാതിഥിയായി. യൂണിവേഴ്‌സിറ്റി, സംസ്ഥാനതല മത്സരങ്ങളിൽ കോളേജിനെ പ്രതിനിധാനം ചെയ്ത് മെഡലുകൾ നേടിയ എം.ഡി. അനു ദാസൻ, എ.ബി. അഞ്ജന, വി.കെ. വിനീഷ, അഞ്ജിതാ ഷാജു, ടി.എ. അലീന എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അന്ന ജൂലിയ കെ. വെളിയൻ, ഡോ. ജെസ്മി ജോസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..