മണ്ണുത്തി: ദേശീയപാതയിൽ തോട്ടപ്പടി മേൽപ്പാതയിൽ ടോറസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ടോറസിന്റെ മുൻഭാഗത്തെ ചക്രങ്ങൾ വാഹനത്തിൽ നിന്ന് വേർപെട്ടു. ഞായറാഴ്ച രാവിലെ 5.45-നാണ് അപകടം ഉണ്ടായത്. മംഗലംഡാമിൽനിന്ന് പാറമണൽ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പാലക്കാട്ടിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തോട്ടപ്പടിയിലെ മേൽപ്പാത താത്‌കാലികമായി അടച്ചു. ദേശീയപാതയുടെ റിക്കവറി വിഭാഗം സ്ഥലത്തെത്തി വാഹനം സ്ഥലത്ത് നിന്നും നീക്കം ചെയ്തതിനുശേഷം ആണ് ഗതാഗതം പുനരാരംഭിച്ചത്.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ടോറസുകൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആവുകയാണ്. രാത്രികാലങ്ങളിൽ ലോഡ് കയറ്റുന്നതിനായി ഊഴം കാത്ത് ക്രഷറിന് മുന്നിൽ കാത്തു നിൽക്കുന്ന ഡ്രൈവർമാരുടെ ഉറക്കക്കുറവ് അപകടത്തിന് കാരണമാകുന്നുണ്ട്. അമിതവേഗവും അപകടത്തിന്റെ മറ്റൊരു കാരണമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..