കെ.എസ്.എസ്.പി.യു. യൂണിറ്റ് സമ്മേളനങ്ങൾ നടത്തി


കാനാട്ടുകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാനാട്ടുകര യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. ഹാരിഫാബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. ടി.എസ്. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. പോൾ, ടി.ജി. രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ പുലരി, കെ.കെ. സുമതി, വി.വി. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രൊഫ. ടി.എസ്. ബാലസുബ്രഹ്മണ്യൻ (പ്രസി.), ഡോ. ടി.എസ്. സീതാരാമൻ, കെ. ദേവരാജൻ, ഇ. ഉണ്ണികൃഷ്ണൻ (വൈസ് പ്രസി.), കെ.ജെ. പോൾസൺ (സെക്ര.), ഇ.കെ. സോമസുന്ദരൻ, ഡി. ഭാഗ്യലക്ഷ്മി, ഇ.എച്ച്. അബ്ദുൾ സത്താർ (ജോ. സെക്ര.), വിജയൻ വടക്കൂട്ട് (ഖജാ).

ചെമ്പുക്കാവ്: കെ.എസ്.എസ്.പി.യു. ചെമ്പുക്കാവ് യൂണിറ്റ് വാർഷിക സമ്മേളനം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ. ഹാരിഫാബി, ബ്ലോക്ക് പ്രസിഡന്റ് ടി.എൻ. വിജയാദേവി, സെക്രട്ടറി എ. അറുമുഖൻ, ഒ.ആർ. അരവിന്ദാക്ഷൻ, പി.എ. തോമസ്, എം.കെ. വിശ്വം, സി.പി. ഫ്രാൻസിസ്, സി.പി. ലളിത, ജി.ജി. ഉമാദേവി എന്നിവർ പ്രസംഗിച്ചു. വി.ആർ. രാധാകൃഷ്ണൻ, സി.പി. ഫ്രാൻസിസ്, എം.എസ്. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. വിശ്വം (പ്രസി.), വി.ആർ. രാധാകൃഷ്ണൻ (സെക്ര.), സി.പി. ഫ്രാൻസിസ് (ഖജാ.).

കോലഴി: കെ.എസ്.എസ്.പി.യു. കോലഴി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം പ്രസിഡന്റ് എം.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. രഘുനാഥ്, ബി.എം. സണ്ണി, സംസ്ഥാന സെക്രട്ടറി വി.കെ. ഹാരിഫാബി, ബ്ലോക്ക് പ്രസിഡന്റ് സി.ഒ. കൊച്ചുമാത്യു, ഐ.എസ്. പീതാംബരൻ, കെ.ആർ. സുകുമാരൻ, ടി.ഡി. തോമക്കുട്ടി, സി.കെ. ദാസൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.ജി. ബാലകൃഷ്ണൻ (പ്രസി.), വി.ഒ. ഔസേഫ്, കെ.ബി. പാർവതി, വി.ആർ. സോമസുന്ദരൻ (വൈസ്. പ്രസി.), പി.എസ്. രഘുനാഥ് (സെക്ര.), അനിൽ ഭാസി, ടി.ഡി. തോമക്കുട്ടി, കെ.കെ. മിനി (ജോ. സെക്ര.), ബി.എം. ശണ്ണി (ഖജാ.).

കണ്ണംകുളങ്ങര: കെ.എസ്.എസ്.പി.യു. കണ്ണംകുളങ്ങര യൂണിറ്റ് വാർഷിക സമ്മേളനം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഡി. പോൾ അധ്യക്ഷത വഹിച്ചു. കെ.എം. ശിവരാമൻ, അജിതാ ജയരാജൻ, ബേബി ജയശ്രീ, ടി.ഐ. ശാന്ത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ആർ. ഇന്ദിര (പ്രസി.), അജിതാ ജയരാജൻ (സെക്ര.), കെ.എ. ഹസൻ മൊയ്തീൻ (ഖജാ.).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..