സംഘർഷം; ആറുപേർക്ക് പരിക്ക്


കണ്ടശ്ശാംകടവ്: മാമ്പുള്ളിയിലുണ്ടായ സംഘട്ടനത്തിൽ നാല് എൽ.ഡി.എഫ്. പ്രവർത്തകരടക്കം ആറുപേർക്ക് പരിക്കേറ്റു. മണലൂർ പഞ്ചായത്തിന്റെ ഡ്രൈവർ രഘു (50), മകൻ കണ്ണൻ, പൊറ്റേക്കാട്ട് നവീൻ (30), ശ്രീരാഗ് (28) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ബി.ജെ.പി. അനുഭാവി ആദർശ്, അച്ഛൻ പ്രസന്നൻ എന്നിവർക്കും പരിക്കുണ്ട്.

മാമ്പുള്ളിയിലെ ക്ഷേത്രോത്സവത്തിനിടെ ഒരു ഉത്സവ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെ വെള്ളിയാഴ്ച രാത്രി സംഘട്ടനം നടന്നു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാത്രി സംഘർഷമുണ്ടായത്. വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിന്നിരുന്ന രഘുവിനെയാണ്‌ സംഘം ആക്രമിച്ചത്. ഓടിയെത്തിയ നവീനും രഘുവിന്റെ മകൻ കണ്ണനും മർദനമേറ്റു. മർദനത്തിൽ മുഖത്തെ എല്ലുകൾ പൊട്ടി.

രഘു തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റവരെ കൊണ്ടുപോകാനായി കാറുമായി എത്തിയ ശ്രീരാഗിനെയും സംഘം മർദിച്ചു. ശ്രീരാഗ് എ.ഐ.വൈ.എഫ്. പ്രവർത്തകനാണ്.

സംഭവത്തെത്തുടർന്ന് ബി.ജെ.പി. അനുഭാവിയായ ആദർശിന്റെ വീടാക്രമിച്ചു. ആദർശിനും പ്രസന്നനും സംഭവത്തിൽ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..