വലപ്പാട്: സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച പ്രസുദേന്തിവാഴ്ചയും ഇടവകാതിർത്തിയിലെ നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി.
തിങ്കളാഴ്ച രാവിലെ ദിവ്യബലിക്കുശേഷം വെഞ്ചരിച്ച അമ്പുകൾ യൂണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി വീടുകളിൽ എത്തിക്കും. വൈകീട്ട് 6.30-ന് വേസ്പരയും രൂപം എഴുന്നള്ളിപ്പും നടക്കും.
തിരുനാൾ ദിവസമായ ചൊവ്വാഴ്ച രാവിലെ 10.30-നുള്ള തിരുനാൾ ദിവ്യബലിക്ക് പാലക്കാട് സെയ്ന്റ് റാഫേൽ കത്തീഡ്രൽ വികാരി ജോഷി പുലിക്കോട്ടിൽ മുഖ്യകാർമികനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..