കുന്നംകുളം: ശാസ്ത്രിജി നഗറിലെ വീട്ടിൽനിന്ന് 90 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയ പോലീസിന് നെഹ്രുനഗർ വാർഡിലെ നാട്ടുകാരുടെ സ്‌നേഹാദരവ്. കോമേറ്റ്‌സ് സർക്കിളിൽ നടത്തിയ അനുമോദന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലെബീബ് ഹസ്സൻ അധ്യക്ഷനായി.
ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അന്വേഷണസംഘത്തിലെ 20 പോലീസുകാർക്ക് ഉപഹാരം നൽകി. ഗൃഹനാഥ വി.ആർ. ദേവി അനുഭവങ്ങൾ വിവരിച്ചു. എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, സുമ ഗംഗാധരൻ, കെ.സി. റെജി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..