കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ ഗാന്ധിജി അനുസ്മരണം കെ.പി.സി.സി. നിർവാഹകസമിതിയംഗം എം.പി. ജാക്സൺ ഉദ്ഘാടനംചെയ്യുന്നു
കയ്പമംഗലം : കയ്‌പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനവും മഹാത്മാ ഗാന്ധി അനുസ്മരണയോഗവും നടത്തി. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ പതാക ഉയർത്തി. സി.എസ്. രവീന്ദ്രൻ യോഗം ഉദ്ഘാടനംചെയ്തു.
വെള്ളാങ്ങല്ലൂർ : കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.
ഇരിങ്ങാലക്കുട : കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണവും ഭാരത് ജോഡോ യാത്രയുടെ സമാപന സംഗമവും നടത്തി. കെ.പി.സി.സി. നിർവാഹകസമിതി അംഗം എം.പി. ജാക്സൺ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷനായി.
കൊടുങ്ങല്ലൂർ : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി.യു. സുരേഷ് കുമാർ പതാക ഉയർത്തി. അനുസ്മരണയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷനായി.
ശ്രീനാരായണപുരം : മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡി.സി.സി. സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ. സിറാജ് അധ്യക്ഷനായി.
പുല്ലൂറ്റ് : ചാപ്പാറയിൽ നടന്ന പുല്ലൂറ്റ് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീദേവി വിജയകുമാർ അധ്യക്ഷത വഹിച്ചു.
പുല്ലൂറ്റ് : കെ.കെ.ടി.എം. കോളേജിന് സമീപം കോൺഗ്രസ് നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം വസന്ത രഘുനന്ദനൻ ഉദ്ഘാടനം ചെയ്തു, നിഷാഫ് കുര്യാപ്പിള്ളി അധ്യക്ഷത വഹിച്ചു.
എടവിലങ്ങ് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ ദിനാചരണവും പദയാത്രയും നടന്നു. എറിയാട് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം ദേവസി അധ്യക്ഷനായി
മുരിയാട് : കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യവും നടത്തി. മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.
പടിയൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ സമാപന ആഘോഷങ്ങളും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും നടത്തി. എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നടന്ന പരിപാടി കെ.പി.സി.സി. മുൻ അംഗം ഐ.കെ. ശിവജ്ഞാനം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ അച്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.
കാട്ടൂർ : മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു.
കാറളം : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതാക ഉയർത്തലും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും നടത്തി. താണിശ്ശേരി സെന്ററിൽ നടന്ന ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് തിലകൻ പൊയ്യാറ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : നീഡ്‌സിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാത്മാ പാദമുദ്ര @90 -ന്റെ ഭാഗമായിക്കൂടിയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട റസ്‌റ്റ് ഹൗസ് അങ്കണത്തിൽ ഗാന്ധിസന്ദർശനത്തിന്റെ ഓർമയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് സ്മരണസംഗമവും നടന്നു. മുൻ സർക്കാർ ചീഫ് വിപ്പും നീഡ്സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. ജയറാം അധ്യക്ഷത വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..